Saturday, December 24, 2011

Kerala Higher Education 2010- 2020

ഉന്നതവിദ്യഭ്യാസം കേരളം 2011- 2020

ഈ ദശകത്തില്‍ ഉന്നത വിദ്യാഭ്യാസരം ഗത്ത് കേരളം പുതിയ സര്വ്വാകലാശാലകള്‍ സ്ഥാപിക്കാഅന്‍ ഊന്നല്‍ കൊടുക്കേന്ടതാണു!. പുതിയ സര്‍ വ്വ കലാശാലകള്‍ കേരളത്തിന്റെ സാമൂഹ്യ സാം സ്കാരിക നവീകരണത്തിനും സാമൂഹ്യ പുരോഗതിക്കും ആവശ്യമാണെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലൊ...അതുപോലെത്തന്നെ മലബാര്‍ എന്നാ ഉത്തരകേരളത്തിലെ അന്ചു ജില്ലകള്‍ അനുഭവിക്കുന്നപിന്നോക്കാവസ്ഥയും പുതിയ സര്വ്വകലാശാലകള്‍ തുടങുന്നതിനു പ്രേരകമാവേണ്ടതാണൂ!

Tuesday, May 18, 2010

WC 2010

വീണ്ടും ഒരു വസന്തം - മറ്റൊരു കായികവിനോദത്തിനും എത്തിപിടിക്കാനാവത്തത്ര ജനപ്രീതി ലോകകപ്പ്‌ അതിന്റെ പത്തൊൻപതാമത്തെ എഡീഷൻ ആഫ്രിക്കയിൽ നടക്കുമ്പോഴും ഫുട്ബോൾ നിലനിർത്തുന്നു.ഇത്തവണത്തെ മാമാങ്കത്തിനു 7 മുൻകാല വിജയികൾ ഉൾപ്പെടെ 32 ടീമുകൾ എട്ടു ഗ്രൂപ്പുകളിലായി രംഗത്തുണ്ടു.ഗ്രൂപ്പ്‌ എയിൽ നിന്നു മുൻ ചാമ്പ്യന്മാരായ ഉറുഗ്വെയും ഫ്രാൻസും കൂടാതെ, മെക്സിക്കോയും ആതിഥേയരായ ദക്ഷിണാഫ്രിക്കയും ആണുളളതു. കടലാസിലെ ബലമനുസരിചു ഫ്രാൻസും മെക്സിക്കോയും അവസാന പതിനാറിൽ എത്തേണ്ടതാണു. എന്നാൽ ആരാധകരുടെ പിന്തുണയോടെ ദക്ഷിണാഫ്രിക്ക പൊരുതിക്കളിച്ചാൽ ഈ ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനത്തേക്കു മൽസരം പൊടിപാറും. ഫ്രാൻസും ഉറുഗ്വെയും ആധുനിക ഫുട്ബാളിന്റെ എറ്റവും പ്രചാരമുള്ള 4-4-2 എന്ന വിന്യാസത്തിലും മറ്റു രണ്ടു ടീമുകൾ ഇതിന്റെ പരിഷ്ക്കരിച്ച രൂപമായ 4-1-3-2 എന്ന ശൈലിയിലും ആണു കളിക്കുന്നതു. ഫ്രാൻസിന്റെ ഹെൻറി, റിബെറി ( ബയേൺ മ്യൂണിക്ക്‌) , അനെൽക്ക ( ചെൽസി); മെക്സിക്കോയുടെ കാർലോസ്‌ വേല, ഉറുഗ്വെയുടെ ഫോർലാൻ എന്നിവർ ഈ ഗ്രൂപ്പിനെ ശ്രദ്ധേയമാക്കുന്നു. ഫോമിലല്ലാത്ത ഫ്രഞ്ചു പടക്കു രണ്ടാം റൗണ്ടിനപ്പുറം സാധ്യത ക്ലേശകരം ആണു. ഗ്രൂപ്പ്‌ ബിയിലും ഒരു മുൻ ലോക ജേതാക്കൾ ഉണ്ടു- കാണികളുടെ നാവിൻ തുമ്പിൽ എക്കാലവും സ്ഥാനം പിടിക്കുന്ന അർജന്റീന. കൂടെ കരുത്തരായ നൈജീരിയയും മുൻ യൂറോപ്യൻ ജേതാക്കളായ ഗ്രീസും ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയും ഉള്ളപ്പോൾ മരണ ഗ്രൂപ്പു എന്ന പേരു വീഴാൻ വേറൊന്നും വേണ്ട. എന്നിരുന്നാലും ഇപ്പോഴത്തെ നിലയനുസരിച്ചു അർജന്റീനയും നൈജീരിയയും ഈ ഗ്രൂപ്പിൽ നിന്നു അടുത്ത രൗണ്ടിൽ എത്തുമെന്നു കരുതപ്പെടുന്നു. കരുത്തരായ അർജന്റീനക്കു പ്രതിഭകൾ ഇല്ലാഞ്ഞിട്ടല്ല- മെസ്സി, മാസ്ചെരാനൊ, റൊഡ്രീഗസ്‌ തുടങ്ങിയവർ തങ്ങളുടെ ദിനത്തിൽ ആർക്കും ഭീഷണിയാണു- സ്ഥിരതയില്ലായ്മയാണു അവരെ അലട്ടുന്നതെന്നു സാരം.സി ഗ്രൂപ്പിൽ മറ്റൊരു മുൻ വിശ്വ വിജയികളായ ഇംഗ്ലണ്ടിനൊപ്പം അമേരിക്ക, അൾജീരിയ, സ്ലൊവെനിയ എന്നീ ടീമുകളാണു. ഫാബിയൊ കാപ്പെല്ലൊയുടെ നേത്രുത്വ്ത്തിൽ കപ്പു തിരിച്ചു പിടിക്കാനെത്തുന്ന ഇംഗ്ലണ്ടിനൊപ്പം അമേരിക്കയും രണ്ടാം റൗണ്ടിൽ എത്താനാണു സാധ്യത.ലോകത്തിലെ ഏറ്റവും മികച്ച ലീഗുള്ള ഇംഗ്ലണ്ടിനും പ്രതിഭകൾക്കു പഞ്ഞമില്ല. റൂണി, ഹെസ്കി, ലാമ്പാർഡ്‌, ഗ്ഗെരാർഡ്‌, കോൾ, ടെറി എന്നിവർ ഏതു പരിശീലകനും കൊതിക്കുന്ന കളിക്കാർ തന്നെ. ഇംഗ്ലണ്ടിന്റെ പോരായ്മകൾ രണ്ടാണു- കൂട്ടായ്മയിലാത്തതും ഇംഗ്ലീഷു ലീഗ്‌ അല്ലാതെ മറ്റ്‌ ലീഗുകളിൽ പരിചയമു കളികാർ കുറവാണു എന്നതും.ഡി ഗ്രൂപ്പിലെ മുൻ ജേതാക്കൾ നിലവിലെ യൂറോപ്യൻ രണ്ടാംസ്ഥാനക്കാരായ ജർമനിയാണു. ഈ ഗ്രൂപ്പിൽ ജർമ്മനിയൊപ്പം ആസ്ട്രേലിയ, സെർബിയ, ഘാന എന്നിവരാണു കളിക്കുന്നതു. ജർമനിയൊപ്പം ഏത്‌ ടീം രണ്ടാം റൗണ്ടിൽ കളിക്കും എന്നതു പ്രവചനാതീതമാണു. ആഫ്രിക്കൻ കാണികളുടെ കരുത്തിൽ ഘാന ആഞ്ഞടിക്കുമൊ, പ്രഫഷണൽ സ്പോർട്ട്സിനു പേരു കേട്ട ആസ്ട്രേലിയ പൊരുതിക്കയറുമൊ അതൊ മുൻ ബാർസ്സിലോണ പരിശീലകൻ ആന്റിച്ചിന്റെ ശിക്ഷണത്തിൽ പൊരുതാനിറങ്ങിയ സെർബിയ കളം പിടിച്ചെടുക്കുമോ?ഗോമസ്‌, ക്ലൊസ്സെ, ഷ്വൈൻസ്റ്റൈഗർ, ലാം, പൊടൊൾസ്കി എന്നിവരുൾപ്പെടുന്ന ജർമ്മൻ യുവ നിര ഏതൊരു പ്രതിരോധത്തിന്റേയും പേടിസ്വപ്നമാണു. സെമിഫൈനലിൽ എത്താനുള്ള കരുത്തൊക്കെ മികച്ച ടൂർണ്ണമന്റ്‌ ടീ എന്നു ഫുട്ബോൾ വിദ്ഗ്ധർക്കിടയിൽ അറിയപ്പെടുന്ന ബെക്കൻബോവറുടെ നാട്ടുകാർക്കുണ്ടു.ഇ ഗ്രൂപ്പിൽ മുൻ യൂറോപ്യൻ ജേതാക്കളായ നെതർലന്റ്സും ( ഹോളണ്ടു) ( 1988) ഡെന്മാർക്കും ( 1992) മൽസരിക്കുന്നു. പിന്നെയുള്ളതു 1990ലെ നേട്ടം ആവർത്തിക്കാനിറങ്ങുന്ന കാമറൂണും ജപ്പാനും ആണു . യോഗ്യതാമൽസരങ്ങളിൽ നൂറു ശതമാനം റെക്കോർഡുമായി ആഫ്രിക്കയിൽ ബെർട്‌ വാൻ മാർവ്വിക്കിന്റെ പരിശീലനത്തിലെത്തുന്ന നെതർലന്റ്സ്‌ ഈ ഗ്രൂപ്പിൽ നിന്നും മുന്നോട്ടു പോകുമെന്നു ഏറെക്കുറെ ഉറപ്പാണു. കാമറൂണൊ ഡെന്മാർക്കോ എന്നതായിരിക്കും ബാക്കി ചൊദ്യം ഈ ഗ്രൂപ്പിൽ അവശേഷിക്കുന്നതു. ക്വിയറ്റ്‌, റോബൻ, വാൻ പെർസി, സനൈഡർ, ഹങ്കലാർ എന്നിവരടങ്ങുന്ന ഹോളണ്ടു ടീം ലോകകപ്പു നേടാൻ എന്ത്‌ കൊണ്ടും അർഹരാണു. എഴുപതിനാലിലും എഴുപത്തിഎട്ടിലും നേടാനാകാത്തതു ഇക്കുറി നേടാനാകുമോ എന്നതാണു വാൻ ബ്രൊങ്കോസ്റ്റിന്റെ നേത്രുത്വത്തിൽ ഇറങ്ങുന്ന ഡച്ചു ടീമിനോടു ആരാധകർ ചോദിക്കുന്നതു.ഗ്രൂപ്പ്‌ എഫിൽ കളിക്കുന്ന നിലവിലെ ജേതാക്കളായ ഇറ്റലി മിക്കവാറും ഗ്രൂപ്പ്‌ ജേതാക്കളായി രണ്ടാം റൗണ്ടിലെത്തും. തൊട്ടു താഴെ പരാഗ്വെയെ പിന്തള്ളാൻ സ്ലൊവാക്യക്കും ന്യൂസീലണ്ടിനും ഏറെ വിയർക്കേണ്ടി വരും. കഴിഞ്ഞ തവണത്തെ ടീമിനെയാണു കോചു ലിപ്പി ഇറ്റലിക്കായി ഏറെക്കുറെ ഒരുക്കിയിട്ടുള്ളതു- പിർലൊ, ഡി റോസ്സി, ഗ്രോസ്സൊ, കന്നവാരൊ, സമ്പ്രോട്ട, ബഫ്ഫൺ തുടങ്ങിയവർ.ഈ വയസ്സൻ പടയുമായി ലോകചാമ്പ്യന്മാർക്കു കിരീടം നിലനിർത്താനാവുമൊ എന്നതു ഒരു ചോദ്യമാണു.ഗ്രൂപ്പ്‌ ജിയിലെ പ്രഗഭന്മാർ അഞ്ചു വട്ടം ലോക ചാമ്പ്യന്മാർ ആയ ബ്രസീൽ തന്നെ. യൂറൊപ്യൻ ശക്തികളായ പോർട്ടുഗൽ, ഐവറികോസ്റ്റ്‌ എന്നിവരടങ്ങിയ ഈ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനു തന്നെ നല്ല മൽസരം ഉണ്ടാകുമെന്ന് നിസംശയം പറയാം. ഇപ്പോഴത്തെ വിലയിരുത്തലിൽ ബ്രസീലിനും ഐവറികോസ്റ്റിനും നേരിയ മുന്തൂക്കം ഉണ്ടെന്നു പറയാം. ഉത്തര കൊറിയയാണു ഈ ഗ്രൂപ്പിലെ നാലാമത്തെ ടീം. ഈ ഗ്രൂപ്പിലാണു "സൂപ്പർ താരങ്ങളുടെ" ആധിക്യം എന്നു പറയാം. കാക്ക, ക്രിസ്റ്റിയനൊ റൊണാൾഡോ, ദിദിയർ ദ്രോഗ്ബ തുടങ്ങിയവർ ആണവർ.ഗ്രൂപ്പ്‌ എച്ചിലെ കരുത്തർ തീർച്ചയായും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ തന്നെ; കൂടെ സ്വിറ്റ്സർലാന്റ്‌, ചിലി, ഹോണ്ടുറാസ്‌ എന്നീ ടീമുകളും. സ്പെയിനു പിന്നാലെ ചിലി അടുത്ത റൗണ്ടിലെത്തുമെന്നു കരുതപ്പെടുന്നു.വിയ, റ്റോറസ്സ്‌, സിൽവ, ക്സാവി, ഇനിയെസ്റ്റ, അലോൺസൊ, പിക്‌, പുയോൾ, എന്നിവരടങ്ങുന്ന നിര മുപ്പത്തിരണ്ടു ടീമുകളിലും വച്ചു ഏറ്റവും ഒത്തിണക്കമുള്ളതാണെന്നു പറയാം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ വിജയം ഇത്തവണ ആവർത്തിക്കുമൊ എന്നാണു മുൻ റിയൽ മാഡ്രിഡ്‌ കോച്‌ വിൻസെന്റു ഡെൽ ബോസ്കിനോടും കൂട്ടരോടും കായികപ്രേമികൾ ചോദിക്കുന്നതു.പ്രീക്വാർട്ടറിൽ മുകളിൽ എഴുതിയ പ്രകാരം താഴെ പറയുന്ന മൽസരങ്ങൾ പ്രതീക്ഷിക്കാം.( ബ്രാക്കറ്റിലെ ഒന്നു ഗ്രൂപ്പ്‌ ജേതാക്കളും, രണ്ടു റണ്ണർ അപ്പ്‌ കളും ആണു.) പ്രീ ക്വാർട്ടർ മൽസരങ്ങൾ നാലു മൽസരങ്ങൾ വീതമുള്ള രണ്ടു പകുതികളിലായാണു സജ്ജീകരിചിരിക്കുന്നതു. ആദ്യപകുതിയിൽഫ്രാൻസ്‌ (എ 1) -നൈജീരിയ (ബി 2), ഇംഗ്ലണ്ടു (സി 1) - ഘാന ( ഡി 2 ), നെതർലന്റ്സ്‌ ( ഇ 1) - പരാഗ്വെ ( എഫ്‌ 2), ബ്രസീൽ( ജി 1) - ചിലി ( എച്ച്‌ 2) എന്നീ മൽസരങ്ങളും,മറുപകുതിയിൽഅർജ്ജന്റീന(1ബി)-മെക്സിക്കൊ( എ 2 ), ജർമനി ( ഡി 1)- അമേരിക്ക ( സി 2), ഇറ്റലി ( എഫ്‌ 1)- കാമറൂൺ ( ഇ 2), സ്പെയിൻ ( എചു 1)- ഐവറികോസ്റ്റ്‌ (ജി 2) എന്നീ മൽസരങ്ങൾ ആണു പ്രതീക്ഷിക്കുന്നതു.ഈ മൽസരങ്ങളിലെ വിജയികൾ തമ്മിലാണു ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുന്നതു. ഇതിൻ പ്രകാരം നൈജീരിയ- ഇംഗ്ലണ്ടു, നെതർലന്റ്സു- ബ്രസീൽ, അർജ്ജന്റീന-ജർമ്മനി, ഇറ്റലി-സ്പെയിൻ എന്നീ പോരാട്ടങ്ങൾക്കു കളമൊരുങ്ങേണ്ടതാണു. തുടർന്നിങ്ങു പ്രവചനം അസാധ്യമാണു.ഈ ലോകകപ്പിൽ ബ്രസീൽ-സ്പെയിൻ പോരാട്ടത്തിനാണു വിദഗ്ധർ സാധ്യത കൽപ്പിക്കുന്നതെങ്കിലും, തൊള്ളായിരത്തിതൊണൂറു മുതലുള്ള ലോകകപ്പുകൾ ശ്രദ്ധിചാൽ ഒരു പൊതു തത്വം മനസ്സിലാക്കാൻ കഴിയും- പ്രവചനങ്ങൾക്കതീതമായിട്ടാണു ഫൈനലിൽ ഒരു ടീം എത്തുന്നതു- 94ലെ ഇറ്റലി, 98ലെ ഫ്രാൻസ്‌, 2002ലെ ജർമ്മനി, 2006ലെ ഫ്രാൻസ്‌ എന്നിവ ഉദാഹരണങ്ങളാണു. ബ്രസീലിനും സ്പെയിനും പുറമെ അർജ്ജന്റീന, ജർമ്മനി, ഇംഗ്ലണ്ടു തുടങ്ങിയവക്കും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ടു. പ്രവചനങ്ങളെ മറികടന്നു നെതെർലന്റ്സ്‌ പൊലെയൊരു ടീം കപ്പിൽ മുത്തമിടുമോ? കാർലൊസ്‌ ആൽബെർട്ടൊ പെരേര ( ദക്ഷിണ ആഫ്രിക്ക) , ഓട്ടോ റെഹാഗെൽ ( ഗ്രീസ്‌), ഗൊരാൻ എറിക്സൺ ( ഐവൂറി കോസ്റ്റ്‌ ), ഒട്ട്മാർ ഹിറ്റ്സ്ഫെൽഡ്‌ ( സ്വിറ്റ്സെർലാന്റ്‌) എന്നീ ചാണക്യന്മാർ തന്താങ്ങളുടെ ടീമുകൾക്കെന്താവും ഒരുക്കിവച്ചിട്ടുണ്ടാവുക? - ജുലൈ പന്ത്രണ്ടിലെ കലാശക്കളിക്കു കാത്തുനിൽക്കാതെ ഫുട്ബോൾ പ്രേമികൾ ചർച്ചകളും പ്രവചങ്ങളുമൊക്കെയായി രംഗത്തിറങ്ങിക്കഴിഞ്ഞു.